Currency

ഒമാനില്‍ വില്‍പന, വിതരണ മേഖലയില്‍ സ്വദേശിവത്കരണം ശക്തിപ്പെടുത്താന്‍ തീരുമാനം

സ്വന്തം ലേഖകന്‍Wednesday, June 27, 2018 1:01 pm

ഒമാന്‍: ഒമാനില്‍ വില്‍പന, വിതരണ മേഖലയില്‍ സ്വദേശിവത്കരണം ശക്തിപ്പെടുത്താന്‍ തീരുമാനം. മലയാളികള്‍ അടക്കം വിദേശികള്‍ കൂടുതലായി ജോലി ചെയ്യുന്ന ഈ മേഖലയില്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 11000 ത്തിലധികം സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.

ശൂറാ കൗണ്‍സിലിലെ യൂത്ത് ആന്റ് ഹ്യൂമന്‍ റിസോഴ്‌സസ് കമ്മിറ്റി അംഗങ്ങളും സെയില്‍സ് ആന്റ് ഡിസ്ട്രിബ്യൂഷന്‍ മേഖലയിലെ സ്വദേശിവത്കരണ കമ്മിറ്റി പ്രതിനിധികളും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.

സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന വിഷയത്തിലുള്ള ശൂറാ കൗണ്‍സില്‍ ഇടപെടലുകളുടെ തുടര്‍ നടപടിയെന്ന നിലയിലാണ് യോഗം ചേര്‍ന്നത്. 2016ലെ കണക്ക് അനുസരിച്ച് സെയില്‍സ് ആന്റ് ഡിസ്ട്രിബ്യൂഷന്‍ വിഭാഗത്തില്‍ 201,588 ലക്ഷം സ്വദേശികളാണ് തൊഴിലെടുക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x