Currency

സര്‍ക്കാര്‍ ജോലിക്കാരായ വിദേശികള്‍ക്ക് വീട്ടുജോലിക്കാരെ മാത്രമേ സ്‌പോണ്‍സര്‍ ചെയ്യാന്‍ ചെയ്യാന്‍ സാധിക്കൂ

സ്വന്തം ലേഖകന്‍Thursday, June 28, 2018 11:28 am

 

ഒമാന്‍: സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് വീട്ടുജോലിക്കാരെ മാത്രമേ സ്‌പോണ്‍സര്‍ ചെയ്യാന്‍ ചെയ്യാന്‍ സാധിക്കൂ. റോയല്‍ ഒമാന്‍ പൊലീസാണ് ഇക്കാര്യം അറിയിച്ചത്. വിദേശ താമസ നിയമത്തില്‍ അടുത്തിടെ വരുത്തിയ ഭേദഗതി പ്രകാരമാണ് സ്‌പോണ്‍സര്‍ഷിപ്പ് നിയമത്തിലെ മാറ്റം.

സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് വിവിധ വിസാ കാറ്റഗറികളിലുള്ള വിദേശികളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ സാധിക്കും എന്ന രീതിയില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും ആര്‍.ഒ.പി അറിയിച്ചു. ആര്‍ട്ടിക്കിള്‍ 14 (1) പ്രകാരം സ്വദേശിക്കോ അല്ലെങ്കില്‍ ജി.സി.സി പൗരനോ, ഇന്‍വെസ്റ്റ്‌മെന്റ് പെര്‍മിറ്റ് ഉള്ള വിദേശിക്കോ ഐ.ടി.സികളിലെ വസ്തു ഉടമകളായ വിദേശിക്കോ ആയിരുന്നു സ്‌പോണ്‍സര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരുന്നത്.

ജൂണ്‍ 13ന് പൊലീസ് ആന്റ് കസ്റ്റംസ് ഐ.ജി പുറപ്പെടുവിച്ച ഭേദഗതി ഉത്തരവ് പ്രകാരം സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്ന വിദേശികളെ കൂടി ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. മുമ്പ് വിദേശി ജോലി ചെയ്യുന്ന സര്‍ക്കാര്‍ ഏജന്‍സിയുടെ പേരിലായിരുന്നു വീട്ടുജോലിക്കാര്‍ക്ക് വിസ അനുവദിച്ചിരുന്നത്. ഇനി അവര്‍ക്ക് നേരിട്ട് സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ ജോലിക്കാരെ കൊണ്ടുവരാന്‍ സാധിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x