
മസ്‌കത്ത്: ബോയിംഗ് 787- 9 ഡ്രീംലൈനര്‍ സ്വന്തമാക്കി ഒമാന്‍ എയര്‍. മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ ഒമാന്‍ എയര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ എന്‍ജി. അബ്ദുല്‍ അസീസ് ബിന്‍ സഊദ് അല്‍ റഈസിയുടെ നേതൃത്വത്തില്‍ പുതിയ വിമാനത്തെ സ്വീകരിച്ചു.
ഈ വിഭാഗത്തിലെ ആദ്യ വിമാനമാണിത്. എട്ട് പ്രൈവറ്റ് സ്യൂട്ടുകളും 24 ബിസിനസ് ക്ലാസ് സീറ്റുകളും 232 ഇക്കോണമി സീറ്റുകളും ഉള്ള 787 – 9 ഡ്രീം ലൈനര്‍ അത്യാധുനിക സൗകര്യത്തോടെയുള്ളതാണ്.
ഒമാന്‍ എയര്‍ നിരയിലെ മൂന്നാമത്തെ ബോയിങ് 737 മാക്സ് എട്ട് വിമാനം കഴിഞ്ഞ ദിവസം എത്തിയിരുന്നു. നവീകരിച്ച ബിസിനസ്, ഇക്കോണമി ക്ലാസ് കാബിനുകളോടെയുള്ളതാണ് 737 മാക്സ് വിമാനം. 12 ബിസിനസ് ക്ലാസ് സീറ്റുകളും 150 ഇക്കോണമി ക്ലാസ് സീറ്റുകളുമാണുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.