Currency

മയക്കുമരുന്ന് കേസുകള്‍ കുറഞ്ഞതായി റോയല്‍ ഒമാന്‍ പൊലീസ്

സ്വന്തം ലേഖകന്‍Wednesday, July 4, 2018 12:29 pm

ഒമാന്‍: മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകള്‍ കഴിഞ്ഞ വര്‍ഷം കുറഞ്ഞതായി റോയല്‍ ഒമാന്‍ പൊലീസ്. കേസുകളുടെ എണ്ണത്തിന് പുറമെ അറസ്റ്റിലായവരുടെ എണ്ണവും പിടിച്ചെടുത്ത മയക്കുമരുന്നിന്റെ അളവിലും കുറവുണ്ടായതായി ആര്‍.ഒ.പിയുടെ സ്ഥിതി വിവര കണക്കുകള്‍ പറയുന്നു.

ഒമാനില്‍ വിമാനത്താവളങ്ങളിലും റോഡ്, കടല്‍ അതിര്‍ത്തികളിലും രാജ്യത്തിനകത്തും ആര്‍.ഒ.പി മയക്കുമരുന്ന് കടത്തുകാര്‍ക്കെതിരായ നിരീക്ഷണവും നടപടിയും കര്‍ക്കശമാക്കിയതാണ് കേസുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്താന്‍ കാരണം. കഴിഞ്ഞ വര്‍ഷം ഇത്തരം കേസുകളില്‍ 3,297 പ്രതികളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകളാകട്ടെ 2538ല്‍ നിന്ന് 2231 ആയും കുറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x