Currency

ഒമാന്‍ എയര്‍ മാലദ്വീപ് സര്‍വിസ് പുനരാരംഭിക്കുന്നു

സ്വന്തം ലേഖകന്‍Monday, July 9, 2018 12:10 pm

മസ്‌കത്ത്: ഒമാന്‍ എയര്‍ മാലദ്വീപിലേക്കുള്ള സര്‍വിസ് പുനരാരംഭിക്കുന്നു. ഒക്‌ടോബര്‍ 28 മുതലാണ് സര്‍വിസ് പുനരാരംഭിക്കുക. ആഴ്ചയില്‍ ആറു ദിവസം മസ്‌കത്തില്‍നിന്ന് മാലദ്വീപ് തലസ്ഥാനമായ മാലെയിലേക്കും ആഴ്ചയില്‍ നാലുദിവസം തിരിച്ച് മസ്‌കത്തിലേക്കും സര്‍വിസ് നടത്തും. പുതിയ ബോയിങ് 737 വിമാനമാകും സര്‍വിസിന് ഉപയോഗിക്കുക.

ജൂണില്‍ മൊറോക്കോ തലസ്ഥാനമായ കാസാബ്ലാങ്കയിലേക്ക് ഒമാന്‍ എയര്‍ സര്‍വിസ് ആരംഭിച്ചിരുന്നു. ഒക്‌ടോബറില്‍ മോസ്‌കോയിലേക്കും സര്‍വിസ് ആരംഭിക്കുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x