Currency

ഒമാനില്‍ അപകടത്തില്‍ മലയാളി മരിച്ചു

സ്വന്തം ലേഖകന്‍Tuesday, July 10, 2018 12:44 pm

മസ്‌കത്ത്: വാഹനാപകടത്തില്‍ പാലക്കാട് സ്വദേശി യുവാവു മരിച്ചു. പെരുമണ്ണൂര്‍ കൈപ്രക്കുന്ന് വരത്തോട്ടില്‍ വാസുദേവന്റെ മകന്‍ രാമദാസ് (32) ആണ് മരിച്ചത്. സൊഹാറില്‍ ശനിയാഴ്ച രാത്രിയായിരുന്നു അപകടം. പിക്കപ് വാന്‍ കാറിലിടിച്ച് നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോകുകയായിരുന്ന രാമദാസിനെ ഇടിക്കുകയായിരുന്നു.

കാറിലുണ്ടായിരുന്ന തൃശൂര്‍ സ്വദേശി ഹരി ചികിത്സയിലാണ്. 12 വര്‍ഷമായി ഒമാനിലുള്ള രാമദാസ് അഞ്ചുവര്‍ഷമായി അലുമിനിയം ഫാബ്രിക്കേഷന്‍ സ്ഥാപനത്തിലാണു ജോലിചെയ്യുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x