Currency

അപകട സ്ഥലങ്ങളില്‍ കാഴ്ചക്കാരായി നില്‍ക്കുന്നവര്‍ക്ക് ഇനി പിഴ

സ്വന്തം ലേഖകന്‍Wednesday, July 11, 2018 2:14 pm

മസ്‌കത്ത്: വാഹനാപകടങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ കാഴ്ചക്കാരായി നില്‍ക്കുന്നവര്‍ക്കും ഗതാഗത കുരുക്ക് സൃഷ്ടിക്കും വിധം വാഹനങ്ങള്‍ നിര്‍ത്തുന്നവര്‍ക്കും ഇനി പിഴ ശിക്ഷ. ഇവര്‍ക്ക് 10 മുതല്‍ 15 റിയാല്‍ വരെ പിഴ ഈടാക്കുമെന്ന് റോയന്‍ പൊലീസ് വ്യക്തമാക്കി. റോഡില്‍ അപകടമുണ്ടാകുമ്പോള്‍ വാഹനത്തിന്റെ ഗ്ലാസ് താഴ്ത്തി അപകട സ്ഥലത്തേക്ക് എത്തിനോക്കുന്നതും നിയമലംഘനമാണ്. വാഹനങ്ങളുടെ വേഗത കുറയാനും മറ്റുവാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടമുണ്ടാകാനും ഇത് കാരണമാകും.

റോഡുകളില്‍ വാഹനങ്ങള്‍ നിര്‍ത്തി അപകട സ്ഥലങ്ങളിലേക്ക് നോക്കി നില്‍ക്കുന്നതും വിലക്കിയിട്ടുണ്ട്. അപകട സ്ഥലങ്ങളിലേക്ക് ആംബുലന്‍സിന് എത്തുന്നതിന് മറ്റു വാഹനങ്ങള്‍ വേഗത കുറയ്ക്കുന്നതും ആള്‍ക്കൂട്ടങ്ങളുണ്ടാകുന്നതും തടസ്സമാകാറുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x