
ഒമാന്‍: അബൂദബിയില്‍ നടപ്പിലാക്കിയ വാഹനത്തില്‍ ഇന്ധനം നിറച്ചുകിട്ടാന്‍ ഫീസ് ഈടാക്കുന്ന സംവിധാനം നടപ്പിലാക്കാന്‍ ഒമാന്‍ ആലോചനയില്‍. സ്വയം ഇന്ധനം നിറക്കാനുള്ള സൗകര്യം ഫില്ലിങ് സ്റ്റേഷനുകളില്‍ ഏര്‍പ്പെടുത്തുന്നതിന് ഒപ്പം ഇത് ഉപയോഗിക്കാതെ ജീവനക്കാരുടെ സേവനം തേടുന്നവരില്‍ നിന്ന് അധിക റിയാല്‍ ഈടാക്കുന്ന സംവിധാനമാണ് ആലോചനയില്‍.
സ്വയം ഇന്ധനം നിറക്കാനുള്ള സൗകര്യം ഇതോടൊപ്പം ഫില്ലിങ് സ്റ്റേഷനുകളില്‍ ഏര്‍പ്പെടുത്തും. ഉപഭോക്താക്കളുടെ കൂടി അഭിപ്രായ സ്വരൂപണം നടത്തിയ ശേഷമാകും തീരുമാനം നടപ്പില്‍ വരുത്തുക. സര്‍വീസ് ഫീസിനോടുള്ള പ്രതികരണം ആരായുന്നതിനായി ഉപഭോക്താക്കള്‍ക്ക് ചോദ്യാവലി തയാറാക്കി വിതരണം ചെയ്യും. ഇത് വിലയിരുത്തിയ ശേഷമാകും അന്തിമ തീരുമാനമെടുക്കുകയെന്നും റിപ്പോര്‍ട്ട് പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.