Currency

ഒമാനില്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാനുള്ള ഉത്തരവിന് നടപടി

സ്വന്തം ലേഖകന്‍Monday, July 16, 2018 11:28 am

ഒമാന്‍: ഒമാനിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാനുള്ള മന്ത്രിസഭാ കൗണ്‍സിലിന്റെ ഉത്തരവിന് തുടര്‍ച്ച ആയി നടപടി. നിര്‍ബന്ധിത മെഡിക്കല്‍ ഇന്‍ഷുറന്‍സിന്റെ കരടിന് രൂപം നല്‍കി വരികയാണെന്ന് കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി അറിയിച്ചു.

ഒമാനില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികള്‍ വൈകാതെ തങ്ങളുടെ തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത മെഡിക്കല്‍ ഇന്‍ഷുറന്‍സ് ലഭ്യമാക്കേണ്ടിവരുമെന്ന് കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി അറിയിച്ചു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പിലാക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ പ്രഖ്യാപനമുണ്ടാകുന്നത്. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലെ നാഴിക കല്ലായി തീരുന്ന പദ്ധതിക്കാണ് കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി രൂപം നല്‍കി വരുന്നതെന്ന് ഒമാന്‍ ആരോഗ്യ മന്ത്രി മുഹമ്മദ് ബിന്‍ ഒബൈദ് അല്‍ സഈദിയും അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x