Currency

ഒമാനിലെത്തിയ സഞ്ചാരികളില്‍ ഇന്ത്യക്കാര്‍ രണ്ടാം സ്ഥാനത്ത്

സ്വന്തം ലേഖകന്‍Sunday, July 22, 2018 11:39 am

മസ്‌കത്ത്: ഒമാനിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചു. വര്‍ഷത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോള്‍ സഞ്ചാരികളുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ ഒരു ലക്ഷം പേരുടെ വര്‍ധനയാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം 13 ലക്ഷം സഞ്ചാരികള്‍ എത്തിയ സ്ഥാനത്ത് ഇക്കുറി 14 ലക്ഷം പേര്‍ എത്തിയതായി ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. ജി.സി.സി പൗരന്മാരാണ് സഞ്ചാരികളില്‍ കൂടുതലും. 5,14,024 ലക്ഷം ജി.സി.സി പൗരന്മാരാണ് ഒമാന്‍ സന്ദര്‍ശിച്ചത്. ഇന്ത്യക്കാരാണ് തൊട്ടുപിന്നില്‍. 1,49,251 ലക്ഷം ഇന്ത്യക്കാരാണ് ജൂണ്‍ അവസാനം വരെ എത്തിയത്.

1,31,165 ലക്ഷം ജര്‍മന്‍കാരും 92,970 ബ്രിട്ടീഷുകാരും 56,141 ഇറ്റലിക്കാരും ഒമാനിലെത്തി. ക്രൂയിസ് ഷിപ്പുകളില്‍ 1,27,000 ലക്ഷം പേര്‍ എത്തിയതായി മേയ് അവസാനം വരെയുള്ള കണക്കുകള്‍ പറയുന്നു. ജര്‍മന്‍, ബ്രിട്ടീഷ്, ഇറ്റാലിയന്‍, അമേരിക്കന്‍ പൗരന്മാരാണ് ക്രൂയിസ് ഷിപ്പുകളില്‍ എത്തിയവരില്‍ കൂടുതല്‍ പേരും. മേയ് വരെ 25 ലക്ഷം ഒമാനികള്‍ വിദേശ രാജ്യങ്ങളില്‍ വിനോദയാത്രക്ക് പോയതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

2040 ലക്ഷ്യമിട്ടുള്ള ഒമാന്‍ ടൂറിസത്തിന്റെ കര്‍മ പരിപാടി സജീവമായി മുന്നോട്ടുപോവുകയാണ്. ടൂറിസം പദ്ധതികളില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം വര്‍ധിപ്പിക്കുകയാണ് ഇതില്‍ പ്രധാനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x