
മസ്കത്ത്: പൊള്ളലേറ്റ് ചികിത്സയിലിരുന്ന മലയാളി മരിച്ചു. പാചകവാതകം ചോര്‍ന്നതിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായത്. പത്തനംതിട്ട മല്ലശ്ശേരി വലഞ്ചുഴി കുതിരേത്ത് അജയകുമാര്‍ (44) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിന് ബര്‍ക്കയിലെ താമസസ്ഥലത്ത് വെച്ചായിരുന്നു അപകടമുണ്ടായത്.
വിവിധ ആശുപത്രികളിലെ ചികിത്സക്ക് ശേഷം ഖൗല ആശുപത്രിയില്‍ പ്രവേശിപ്പിച്ച അജയകുമാര്‍ തിങ്കളാഴ്ചയാണ് മരിച്ചത്. പരമേശ്വരന്റെയും പരേതയായ ഓമനയുടെയും മകനാണ്. അലീഷയാണ് ഭാര്യ. രണ്ട് മക്കളുണ്ട്. നേരത്തേ ഒമാനിലുണ്ടായിരുന്ന അജയകുമാര്‍ 11 മാസം മുമ്പാണ് പുതിയ വിസയില്‍ ഒമാനില്‍ എത്തിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.