Currency

ശമ്പളം ബാങ്ക് അക്കൗണ്ടുകള്‍ വഴി നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി

സ്വന്തം ലേഖകന്‍Wednesday, August 1, 2018 11:50 am

ഒമാന്‍: ജീവനക്കാരുടെ ശമ്പളം ബാങ്ക് അക്കൗണ്ടുകള്‍ മുഖേന നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഒമാന്‍ മാനവ വിഭവ ശേഷി മന്ത്രാലയം. നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് ജോലിക്കാരന് നൂറ് റിയാല്‍ എന്ന തോതിലാകും പിഴ ഈടാക്കുക.

പുതിയ നിയമ പ്രകാരം ബാങ്ക് അക്കൗണ്ടുകള്‍ വഴി സമയത്ത് വേതനം നല്‍കുന്നതില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ നടപടിക്ക് വിധേയരാകേണ്ടി വരുമെന്ന് മന്ത്രാലയം വക്താവ് പറഞ്ഞു. ശമ്പള വിതരണം കാര്യക്ഷമമാണെന്ന് ഉറപ്പാക്കുന്നതിനായി മന്ത്രാലയം ഒമാന്‍ സെന്‍ട്രല്‍ ബാങ്കുമായി ചേര്‍ന്ന് വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം ആരംഭിച്ചിരുന്നു.

വേതന വിതരണത്തിലെ പോരായ്മകള്‍ ഉണ്ടാകുന്ന പക്ഷം പുതിയ സംവിധാനം കൃത്യമായ മുന്നറിയിപ്പ് നല്‍കും. ജീവനക്കാരന്‍ പരാതി നല്‍കാതെ തന്നെ നടപടിയെടുക്കാനും ഇതുവഴി സാധിക്കും. തൊഴില്‍ കരാറില്‍ പറഞ്ഞത് പ്രകാരമുള്ള കൃത്യമായ തുക ലഭിക്കുന്നുവെന്നത് പുതിയ സംവിധാനം ഉറപ്പാക്കുന്നതായും മന്ത്രാലയം വക്താവ് പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x