Currency

ഖത്തറില്‍ ഇന്ത്യന്‍ സ്‌കൂള്‍ ഉള്‍പ്പെടെ പുതിയ അഞ്ചു സ്വകാര്യ സ്‌കൂളുകള്‍ക്ക് അനുമതി

സ്വന്തം ലേഖകന്‍Friday, August 3, 2018 12:52 pm

ദോഹ: ഖത്തറില്‍ ഇന്ത്യന്‍ സ്‌കൂള്‍ ഉള്‍പ്പെടെ പുതിയ അഞ്ചു സ്വകാര്യ സ്‌കൂളുകള്‍ കൂടി നിര്‍മിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം ഭൂമി അനുവദിക്കുന്നു. അല്‍ഖോറിലാണ് പുതിയ ഇന്ത്യന്‍ സ്‌കൂള്‍ സ്ഥാപിക്കുക. ഇതോടെ പുതിയതായി പ്രഖ്യാപിച്ച 11 സ്‌കൂളുകളില്‍ ഇന്ത്യന്‍ സ്‌കൂളുകളുടെ എണ്ണം രണ്ടായി ഉയരും.

2022ല്‍ 50000 സ്‌കൂള്‍ സീറ്റുകള്‍ ലഭ്യമാക്കുകയെന്ന മന്ത്രാലയത്തിന്റെ കര്‍മപദ്ധതിയുടെ ഭാഗമായാണ് ഈ തീരുമാനം. പുതിയതായി തുടങ്ങുന്ന അഞ്ചു സ്‌കൂളുകളില്‍ രണ്ടെണ്ണം ഖത്തരി കരിക്കുലം പിന്തുടരുന്നതായിരിക്കും. രണ്ടെണ്ണം അമേരിക്കന്‍ കരിക്കുലവും ഒരെണ്ണം ഇന്ത്യന്‍ കരിക്കുലവും പിന്തുടരുന്നതായിരിക്കും. ആകെ പുതിയതായി പ്രഖ്യാപിച്ച 11 സ്‌കൂളുകളില്‍ ഇതോടെ ഇന്ത്യന്‍ സ്‌കൂളുകളുടെ എണ്ണം രണ്ടായി ഉയരും. ഇന്ത്യന്‍ കരിക്കുലം പിന്തുടരുന്ന സ്‌കൂളും അല്‍ഖോറിലായിരിക്കും. 15,000 സ്‌ക്വയര്‍ മീറ്ററില്‍ നിര്‍മിക്കുന്ന സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനം ഉറപ്പാക്കും.

ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളിനുള്‍പ്പടെ ആറു സ്വകാര്യസ്‌കൂളുകളുടെ നിര്‍മാണത്തിന് കഴിഞ്ഞ മാസം ഭൂമി അനുവദിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കൂടുതല്‍ സ്‌കൂളുകള്‍ക്ക് ഭൂമി അനുവദിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x