Currency

ഒമാനില്‍ രജിസ്റ്റര്‍ ചെയ്യുന്ന വിവാഹങ്ങളുടെ എണ്ണം കുറഞ്ഞതായി കണക്കുകള്‍

സ്വന്തം ലേഖകന്‍Saturday, August 4, 2018 12:13 pm

മസ്‌കത്ത്: ഒമാനില്‍ രജിസ്റ്റര്‍ ചെയ്യുന്ന വിവാഹങ്ങളുടെ എണ്ണം കുറഞ്ഞതായി കണക്കുകള്‍. അതേസമയം വിവാഹ മോചന കേസുകളുടെ എണ്ണം വര്‍ധിച്ചതായും ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2015 മുതല്‍ 2017 വരെയുള്ള കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ചെലവുകളിലെ വര്‍ധനവ് മൂലം വിവാഹം വൈകുന്നത് ദമ്പതികളുടെ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതായി സാമൂഹിക ഗവേഷകനായ ഖാലിദ് താബൂക്ക് പറയുന്നു. വിവാഹ ജീവിതത്തെ കുറിച്ച് അവബോധത്തിന്റെ കുറവും വിവാഹത്തിന്റെ മുമ്പ് ചെയ്യേണ്ട വൈദ്യപരിശോധനകളെ കുറിച്ച് അറിവില്ലായ്മയും ചില കേസുകളില്‍ വിവാഹമോചനത്തിന് കാരണമാകുന്നുണ്ട്. വിവാഹ ചെലവുകള്‍ കുറക്കേണ്ടതിന്റെയും ശരിയായ വയസില്‍ വിവാഹം കഴിക്കേണ്ടതിന്റെയും ആവശ്യകതകളെ കുറിച്ചും ഒപ്പം വിവാഹ ജീവിതത്തെ കുറിച്ചുള്ള ശരിയായ അവബോധവും യുവതി, യുവാക്കള്‍ക്ക് പകര്‍ന്ന് നല്‍കേണ്ടതുണ്ടെന്നും താബൂക്ക് പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x