
ദോഹ: ഖത്തറില്‍ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറയ്ക്കാന്‍ പുതിയ പ്രകൃതി സൗഹൃദ ക്യാരി ബാഗുകള്‍ വിപണിയിലിറക്കുന്നു. ഒമാന്‍ ആസ്ഥാനമായ സെയിന്‍ കമ്പനിയാണ് അയാം നോട്ട് പ്ലാസ്റ്റിക് എന്ന പേരിലുള്ള പുതിയ ബാഗുകള്‍ പുറത്തിറക്കുന്നത്. രാജ്യത്ത് പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവ് കുറയ്ക്കുകയെന്നതാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം.
നിലവില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പ്ലാസ്റ്റിക് ബാഗുകള്‍ പൂര്‍ണമായും നീക്കം ചെയ്ത് പ്രകൃതി സൌഹൃദ ക്യാരിബാഗുകള്‍ വിപണിയിലിറക്കും. മരച്ചീനി മാവും മറ്റ് ജൈവ വസ്തുക്കളും ഉപയോഗിച്ചാണ് അയാം നോട്ട് പ്ലാസ്റ്റിക് എന്ന പേരില്‍ ക്യാരി ബാഗുകള്‍ നിര്‍മ്മിക്കുന്നത്. പെട്ടെന്ന് ജീര്‍ണിക്കുന്നതും മണ്ണില്‍ ലയിച്ചുചേരുന്നതുമാണ് ഇത്തരം ബാഗുകള്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.