Currency

മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നു

സ്വന്തം ലേഖകന്‍Friday, August 10, 2018 6:15 pm

ദോഹ: രാജ്യത്തെ മാലിന്യനിര്‍മാര്‍ജന ശ്രമങ്ങള്‍ ഫലം കാണുന്നതായി രണ്ടാമത് വൊളന്ററി നാഷണല്‍ റിവ്യു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്ത് ആകെ ഉണ്ടാകുന്ന മാലിന്യത്തില്‍ വലിയതോതിലുള്ള കുറവുണ്ടായിട്ടുണ്ട്. 2011നുശേഷം മാലിന്യത്തില്‍ 32ശതമാനത്തിന്റെ കുറവുണ്ടായി. 2011ല്‍ ഏകദേശം 12.1 മില്യണ്‍ ടണ്ണായിരുന്ന മാലിന്യം 2017ല്‍ ഏകദേശം 8.2 മില്യണ്‍ ടണ്ണായി കുറഞ്ഞു. സര്‍ക്കാര്‍ നടത്തുന്ന വിവിധ ശ്രമങ്ങളെയും പദ്ധതികളെയും തുടര്‍ന്നാണ് മാലിന്യം കുറഞ്ഞുവരുന്നത്.

പ്രകൃതിവിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗത്തിനും ഹരിതപദ്ധതികള്‍ക്കും പരിപാടികള്‍ക്കും ഹരിതകെട്ടിടങ്ങള്‍ക്കും സര്‍ക്കാര്‍ വര്‍ധിച്ച പ്രാധാന്യം നല്‍കുന്നുണ്ട്. പുനസംസ്‌കരണ പ്രവര്‍ത്തനങ്ങളിലൂടെ മാലിന്യോത്പാദനം കുറക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നു. നിര്‍മാണ കെട്ടിട മാലിന്യങ്ങളും ഗാര്‍ഹിക മാലിന്യങ്ങളും പുനസംസ്‌കരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ മാത്രം 2011ല്‍ 9.6 മില്യണ്‍ ടണ്ണായിരുന്നത് 2017ല്‍ 4.6 മില്യണ്‍ ടണ്ണായി കുറഞ്ഞു. 2015ല്‍ ഖത്തറിലെ ആകെ ഖരമാലിന്യം 7.7മില്യണ്‍ ടണ്ണായിരുന്നു.

ജലേസ്രാതസ്സുകള്‍ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ടാം ദേശീയ വികസന കര്‍മപദ്ധതി 2018- 2022ല്‍ ഊന്നല്‍ നല്‍കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യകതമാക്കുന്നു. പ്രകൃതിവിഭവങ്ങളുടെ ഫലപ്രദമായ ഉപയോഗത്തില്‍ വലിയ നേട്ടം കൈവരിക്കാന്‍ രാജ്യത്തിനായിട്ടുണ്ടെന്നും വൊളന്ററി നാഷണല്‍ റിവ്യു റിപ്പോര്‍ട്ട് പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x