
മസ്കത്ത്: സലാം എയര്‍ പുതിയ സര്‍വിസുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സുഡാനിലെ ഖാര്‍ത്തൂമിലേക്കും നേപ്പാളിലെ കാഠ്മണ്ഡുവിലേക്കും ഇറാഖിലെ നജഫിലേക്കും ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലേക്കുമാണ് പുതിയ സര്‍വിസുകള്‍ ആരംഭിക്കുന്നത്. നാലു പ്രതിവാര സര്‍വിസുകളാണ് നജഫിലേക്ക് നടത്തുക.
ബജറ്റ് യാത്രക്ക് വര്‍ധിക്കുന്ന പ്രിയം കണക്കിലെടുത്ത് ഒമാനിലും മേഖലയിലും സര്‍വിസുകള്‍ കൂടുതല്‍ വിപുലീകരിക്കുമെന്ന് സലാം എയര്‍ സി.ഇ.ഒ ക്യാപ്റ്റന്‍ മുഹമ്മദ് അഹമ്മദ് പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ ഒരു ദശലക്ഷം യാത്രക്കാര്‍ എന്ന ലക്ഷ്യത്തിലേക്കാണ് സലാം എയറിന്റെ യാത്ര.
പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സലാം എയര്‍ നിരയിലേക്ക് ആറ് എയര്‍ബസ് എ320 നിയോ വിമാനങ്ങള്‍ കൂടി എത്തുന്നുണ്ട്. കണ്ണൂര്‍ അടക്കം ഇന്ത്യയിലെ വിവിധയിടങ്ങളിലേക്കുള്ള സര്‍വിസും സലാം എയറിന്റെ പരിഗണനയിലുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.