Currency

ഈദുല്‍ അസ്ഹ അവധിക്ക് കര്‍വയ്ക്ക് കൂടുതല്‍ സര്‍വീസ്

സ്വന്തം ലേഖകന്‍Sunday, August 12, 2018 11:56 am

ദോഹ: പൊതുഗതാഗത കമ്പനിയായ മോവസലാത്ത് ഈദുല്‍ അസ്ഹ അവധി ദിവസങ്ങളില്‍ എല്ലാ റൂട്ടുകളിലും കൂടുതല്‍ ബസ് സര്‍വീസ് നടത്തും. മോവസലാത്ത് വാര്‍ത്താവിനിമയ, മീഡിയ വിഭാഗം മേധാവി അസദ് അല്‍ ഖലീല്‍ ആണ് അറിയിച്ചത്. ആളുകള്‍ കൂടുതലും ഈ ദിവസങ്ങളില്‍ ഷോപ്പിങ് കേന്ദ്രങ്ങളിലേക്കെത്താന്‍ ആഗ്രഹിക്കുന്നതിനാല്‍ പ്രമുഖ മാളുകളിലേക്കെല്ലാം പ്രത്യേക സര്‍വീസ് നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രവാസികള്‍ ഏറെയുള്ള ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍നിന്നു ദോഹയിലേക്കും അല്‍ ഖോറിലേക്കും കൂടുതല്‍ സര്‍വീസ് ഉണ്ടാവും. അല്‍ ഖോറില്‍നിന്നും മിസൈദില്‍നിന്നും ദോഹയിലേക്കും കൂടുതല്‍ സര്‍വീസുകള്‍ രാത്രി ഏറെ വൈകിയും ഉണ്ടാകും. 700 ബസുകളാണു പെരുന്നാള്‍ അവധി ദിനങ്ങളില്‍ സര്‍വീസ് നടത്തുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x