
മസ്കത്ത്: ഒമാനിലെ വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണം കുറഞ്ഞു. 2016നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം 4.8 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 2016ല്‍ 3.965 ശതകോടി റിയാലാണ് വിദേശികള്‍ പുറത്തേക്ക് അയച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 3.774 ശതകോടി റിയാലായാണ് കുറഞ്ഞത്. ഒമാന്‍ സെന്‍ട്രല്‍ ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് കണക്കുകളുള്ളത്.
ഉയര്‍ന്ന വേതനമുള്ള വിദേശികളുടെ തൊഴില്‍ ലഭ്യതയിലുണ്ടായ കുറവും വിദേശികള്‍ ആഭ്യന്തര വിപണിയില്‍ പണം കൂടുതലായി ചെലവഴിക്കുന്നതുമാണ് പുറത്തേക്ക് ഒഴുകുന്ന പണം കുറയാന്‍ കാരണമെന്ന് സെന്‍ട്രല്‍ബാങ്ക് റിപ്പോര്‍ട്ട് പറയുന്നു.
വിദേശ തൊഴിലാളികളെ രാജ്യത്ത് കൂടുതല്‍ പണം ചെലവഴിക്കാന്‍ പ്രേരിപ്പിക്കുന്നതിനായി കുടുംബവിസയുടെ പരിധി 600 റിയാലില്‍ നിന്ന് 300 റിയാലായി കുറച്ചിരുന്നു. ഇത് പ്രകാരം നിരവധി വിദേശികള്‍ കുടുംബങ്ങളെ ഒമാനിലേക്ക് കൊണ്ടുവന്നിരുന്നു. ആഭ്യന്തര വിപണിയിലെ വിദേശികളുടെ ചെലവഴിക്കല്‍ വര്‍ധിക്കുന്നതിനുള്ള പ്രധാന കാരണം ഇതാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.