
ദോഹ: ഈ വര്‍ഷം ആദ്യ പകുതിയില്‍ ഗതാഗത നിയമ ലംഘനങ്ങളില്‍ 21.1% കുറവ്. അര്‍ധ വര്‍ഷത്തില്‍ 8,30,318 ഗതാഗത നിയമ ലംഘനങ്ങളാണു രേഖപ്പെടുത്തിയത്. ജനങ്ങള്‍ക്കിടയില്‍ നടത്തിയ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടുവെന്നാണ് ഇതു വ്യക്തമാക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
അര്‍ധ വര്‍ഷത്തില്‍ 39,345 ഡ്രൈവിങ് ലൈസന്‍സുകളാണു പുതിയതായി അനുവദിച്ചത്. 32,668 പുതിയ വാഹനങ്ങളും റജിസ്റ്റര്‍ ചെയ്തു. വാഹനാപകടങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ ട്രാഫിക് പട്രോള്‍ സംഘമെത്താന്‍ ഏഴു മിനിറ്റില്‍ താഴെ സമയം മാത്രമാണെടുത്തത്. അല്‍ ഫസാ പട്രോള്‍ സംഘങ്ങള്‍ ആറു മിനിറ്റുകൊണ്ടെത്തിയെന്നും ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ആഭ്യന്തര മന്ത്രാലയം നല്‍കിയ സേവനങ്ങളുടെ എണ്ണത്തില്‍ അര്‍ധ വര്‍ഷത്തില്‍ 4.5% വര്‍ധനയുണ്ടായി. 2017ലെ ആദ്യ പകുതിയെ അപേക്ഷിച്ചു 21,22,898 ഇടപാടുകളുടെ വര്‍ധനയാണുണ്ടായത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.