
മസ്‌കത്ത്: ഹൈമയില്‍ വാഹനാപകടത്തില്‍ കൊല്ലം, ചാത്തന്നൂര്‍ സ്വദേശി അലക്സിന്റെ ഭാര്യ ബിജി അലക്സ് മരിച്ചു. അലക്സും രണ്ടു കുട്ടികളും പരുക്കുകളോടെ രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയര്‍ പൊട്ടി വാഹനം മറിയുകയായിരുന്നു.
പെരുന്നാള്‍ അവധി ആഘോഷിച്ച് സലാലയില്‍ നിന്നും സൊഹാറിലേക്ക് മടങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്. സൊഹാര്‍ സുബൈര്‍ ഓട്ടൊമൊബൈല്‍സില്‍ ടെക്നിക്കല്‍ വിഭാഗം ജീവനക്കാരനാണ് അലക്സ്. ബിജിയുടെ മൃതദേഹം ഹൈമ ആശുപത്രി മോര്‍ച്ചറിയില്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.