
മനാമ: ഖത്തര്‍ പൗരന്മാര്ക്ക് ബഹ്റൈനിലേക്ക് സന്ദര്‍ശക വിസ അനുവദിക്കുന്നത് ബഹ്റൈന്‍ നിര്‍ത്തലാക്കി. ബഹ്റൈന്‍ ഉള്‍പ്പെടെയുള്ള നാലു ജി.സി.സി രാജ്യങ്ങള്‍ ഖത്തറിനെതിരേ കഴിഞ്ഞ വര്‍ഷം ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ പശ്ചാത്തലത്തിലാണ് വിസ അനുവദിക്കുന്നത് നിര്‍ത്തലാക്കിയത്.
ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രാലയം എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും മാര്‍ഗനിര്‍ദേശം നല്കി. അതേസമയം ബഹ്റൈനില്‍ പഠിക്കുന്ന ഖത്തര്‍ പൗരന്മാരായ വിദ്യാര്‍ഥികളെ വിലക്ക് ബാധിക്കില്ല. മാനുഷിക മൂല്യങ്ങള്‍ കണക്കിലെടുത്താണിത്. ഖത്തറിനെതിരായ ജി.സി.സി ഉപരോധത്തില്‍ ബഹ്റൈന്‍ പങ്കാളിയാണെങ്കിലും വിസ അനുവദിക്കുന്നതിന് ഇതുവരെ തടസ്സങ്ങളുണ്ടായിരുന്നില്ല. എന്നാല്‍ രാജ്യത്തിന്റെ പരമാധികാരത്തെ ഇല്ലാതാക്കുന്ന പ്രവൃത്തികളാണ് ഖത്തര്‍ തുടര്‍ച്ചയായി ചെയ്തുവരുന്നതെന്നും അതുകൊണ്ട് തന്നെ പ്രവേശന വിസ അനുവദിക്കുന്നത് നിര്‍ത്തലാക്കുകയാണെന്നും അഭ്യന്തര മന്ത്രാലയം അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.