
മസ്‌കത്ത്: ജീവിക്കാന്‍ ഏറ്റവും സുഖമുള്ള പശ്ചിമേഷ്യന്‍ നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി മസ്‌കത്തും. വിവിധ മാനദണ്ഡങ്ങള്‍ കണക്കിലെടുത്ത് ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് തയാറാക്കിയ ഗ്ലോബല്‍ ലിവബിലിറ്റി ഇന്‍ഡക്‌സ്-2018ലാണ് മസ്‌കത്ത് ആറാം സ്ഥാനത്ത് എത്തിയത്. വിവിധ ഭൂഖണ്ഡങ്ങളിലുള്ള 140 നഗരങ്ങളെ നല്ലതും ചീത്തതുമായ ജീവിത സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ തരം തിരിക്കുന്ന സൂചികയാണിത്.
സൂചിക തയാറാക്കുന്നതിന് ഉപയോഗിച്ച മാനദണ്ഡങ്ങളില്‍ സ്ഥിരത, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം എന്നിവയില്‍ മസ്‌കത്തിന് എണ്‍പതിന് മുകളില്‍ പോയന്റ് ലഭിച്ചിട്ടുണ്ട്. ആരോഗ്യ സംരക്ഷണം, സാംസ്‌കാരിക ഉന്നമനം, പരിസ്ഥിതി സംരക്ഷണം എന്നീ മൂന്ന് വിഭാഗങ്ങളിലാണ് കുറഞ്ഞ പോയന്റുകള്‍ കിട്ടിയത്.
ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയാണ് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ ഏഴ് വര്‍ഷമായി ഒന്നാം സ്ഥാനത്ത് ആയിരുന്ന ആസ്‌ത്രേലിയന്‍ തലസ്ഥാനമായ മെല്‍ബണാണ് രണ്ടാം സ്ഥാനത്ത്. കുറഞ്ഞ കുറ്റകൃത്യ നിരക്കാണ് വിയന്നയെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. മിഡിലീസ്റ്റ് നഗരങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ള ദുബായ്ക്ക് ആഗോള സൂചികയില്‍ 69ാം സ്ഥാനമാണ് ഉള്ളത്. രണ്ടാമതുള്ള അബൂദബിക്ക് 71 പോയന്റും മൂന്ന് മുതല്‍ 10 വരെ സ്ഥാനങ്ങളിലുള്ള തെല്‍ അവീവിന് 76ാം സ്ഥാനവും കുവൈത്ത് സിറ്റിക്ക് 75ഉം ദോഹക്ക് 87ഉം മസ്‌കത്തിന് 90ഉം ബഹ്‌റൈന് 94ഉം അമ്മാന് 98ഉം റിയാദിന് 108ഉം ജിദ്ദക്ക് 113ാം സ്ഥാനവുമാണ് ഉള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.