
മസ്‌കത്ത്: അനധികൃത വൈദ്യുതി കണക്ഷനുകള്‍ക്കെതിരെ ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ കമ്പനി. മസ്‌കത്ത് ഗവര്‍ണറേറ്റിന്റെ വിവിധ ഭാഗങ്ങളിലുള്ള കെട്ടിടങ്ങളിലെയും അപ്പാര്‍ട്ട്‌മെന്റുകളിലെയും അനധികൃത വൈദ്യുതി കണക്ഷനുകള്‍ കണ്ടെത്തുന്നതിനുള്ള കാമ്പയിന്‍ ആരംഭിച്ചതായും കമ്പനി അറിയിച്ചു.
അനധികൃതവും അശാസ്ത്രീയവുമായ കണക്ഷനുകള്‍ കെട്ടിടത്തിനും പരിസര പ്രദേശങ്ങള്‍ക്കും എപ്പോഴും അപകട സാധ്യത ഉയര്‍ത്തുന്നതാണ്. ജീവനും സ്വത്തും നഷ്ടമാകുന്ന വലിയ തീപിടിത്തങ്ങള്‍ വരെ ഇത് മൂലം ഉണ്ടായേക്കും. ലോഡ് കപ്പാസിറ്റി കണക്കുകൂട്ടിയാണ് വൈദ്യുതി കണക്ഷനുകള്‍ നല്‍കുന്നതും മീറ്ററുകള്‍ സ്ഥാപിക്കുന്നതും.
അനധികൃത കണക്ഷനുകള്‍ വൈദ്യുതി ശൃംഖലയില്‍ അമിത ലോഡിന് വഴിയൊരുക്കുന്നതാണ്. ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കുന്നതിനുള്ള കമ്പനിയുടെ നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും ലംഘനമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍. ഇവ മൂലമുണ്ടാകുന്ന അപകടങ്ങളുടെ നിയമപരമായ ഉത്തരവാദിത്വം അത് ചെയ്യുന്നവര്‍ക്ക് മാത്രമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.