
മസ്കത്ത്: റെക്സ് റോഡില്‍ ചര്‍ച്ച് സിഗ്നലിന് സമീപം പുതിയ പോലീസ് സ്റ്റേഷന് പ്രവര്‍ത്തനം ആരംഭിച്ചു. മസ്കത്ത് ഡെപ്യൂട്ടി ഗവര്‍ണര്‍ സയ്യിദ് സൈദ് ബിന്‍ ഇബ്റാഹിം അല്‍ ബുസൈദി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
റൂവി ഹൈസ്ട്രീറ്റിലെ പഴയ പോലീസ് സ്റ്റേഷനിലും താത്കാലിക സേവനങ്ങള്‍ തുടരും. സ്വിച്ച്ബോര്‍ഡ്: 24799992/24701099, അപകട വിഭാഗം: 24799993, അന്വേഷണ വിഭാഗം 24790055. ഫാക്സ്: 24701770 എന്നിവയാണ് പുതിയ സ്റ്റേഷനിലെ അവശ്യ നമ്പറുകള്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.