Currency

ആഭ്യന്തര കാര്‍ഷിക ഉല്‍പന്നങ്ങളുടെ വില്‍പന കേന്ദ്രം വരുന്നു

സ്വന്തം ലേഖകന്‍Friday, September 7, 2018 11:32 am

ദോഹ: ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനക്ക് ശമാലില്‍ വിശാലമായ കേന്ദ്രം വരുന്നു. ഏഴായിരം മീറ്റര്‍ ചുറ്റളവില്‍ നിര്‍മാണം പുരോഗമിക്കുന്ന കേന്ദ്രം അടുത്ത സീസണില്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് കാര്‍ഷിക ഉല്‍പ്പന്ന വിപണന വകുപ്പ് മേധാവി അബ്ദുറഹ്മാന്‍ ഹസന്‍ അല്‍സുലൈത്തി അറിയിച്ചു.

അല്‍ഖോര്‍, ദഖീറ, വക്‌റ എന്നീ സ്ഥലങ്ങളില്‍ നിലവില്‍ തന്നെ ഇത്തരം വിപണികള്‍ പ്രവര്‍ത്തന നിരതമാണ്. ശഹാനിയയിലും സെയിലിയ്യയിലും പുതിയ വില്‍പ്പന കേന്ദ്രത്തിന്റെ നിര്‍മാണം പുരോഗമിച്ചുവരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി. കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ മുന്തിയ വിലക്ക് നല്‍കാന്‍ കഴിയും എന്നതാണ് ഈ കേന്ദ്രങ്ങളുടെ പ്രത്യേകത.

ശമാലിലെ വിപണന കേന്ദ്രം റുവൈസിലാണ് സ്ഥാപിച്ചിട്ടുള്ളത്. മുന്‍സിപ്പാലിറ്റി ഓഫീസിന് എതിര്‍ വശത്ത് വിശാലമായ സ്ഥലത്തായതിനാല്‍ പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ ഇവിടെ എത്തിച്ചേരാന്‍ കഴിയും. കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഏറെ ദൂരം യാത്ര ചെയ്യാതെ തന്നെ വില്‍പ്പന കേന്ദ്രത്തിലെത്തിക്കാന്‍ കഴിയുമെന്നത് വലിയ നേട്ടമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x