
മസ്‌കത്ത്: സ്‌കൂള്‍ കാന്റീനുകളില്‍ ജങ്ക് ഫുഡുകള്‍പോലുള്ള അനാരോഗ്യകരമായ ഭക്ഷണസാധനങ്ങള്‍ വില്‍പന നടത്താന്‍ അനുവദിക്കില്ലെന്ന് മസ്‌കത്ത് നഗരസഭ. കാന്റീനുകള്‍ സദാ നിരീക്ഷണത്തിലായിരിക്കുമെന്നും ആരോഗ്യകരവും ശുചിത്വ പൂര്‍ണവുമായ ഭക്ഷണമാണ് വില്‍പന നടത്തുന്നതെന്ന് ഉറപ്പാക്കാന്‍ മിന്നല്‍ പരിശോധനകള്‍ നടത്തുമെന്നും നഗരസഭയുടെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
കാലാവധി കഴിഞ്ഞ ഭക്ഷണവും അനാരോഗ്യകരമായ സാഹചര്യത്തില്‍ തയാറാക്കിയ ലഘുഭക്ഷണവും കൃത്രിമ നിറങ്ങളും ചേരുവകളും രാസവസ്തുക്കളുമെല്ലാം ചേര്‍ത്ത പാനീയങ്ങളും സ്‌കൂള്‍ കാന്റീനുകളില്‍ വില്‍പന നടത്തുന്നുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അധികൃതരുടെ ഇടപെടല്‍. ഓരോ ഗവര്‍ണറേറ്റിലെയും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെയാണ് നിരീക്ഷണത്തിനും നടപടികളെടുക്കുന്നതിനും ചുമതലപ്പെടുത്തിയിട്ടുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.