Currency

ഇന്ത്യന്‍ സ്‌കൂളുകളില്‍ അധ്യയനം ആരംഭിച്ചു

സ്വന്തം ലേഖകന്‍Sunday, September 9, 2018 11:55 am

ദോഹ: വേനലവധിക്കുശേഷം ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ അധ്യയനം ഇന്നു പുനരാരംഭിക്കും. ഖത്തറിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ നേരത്തേ തുറന്നിരുന്നു. കേരളത്തിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് നേരത്തേ തുറക്കുന്നതില്‍ നിന്ന് വിദ്യാഭ്യാസ മന്ത്രാലയം ഈ വര്‍ഷം ഇളവു നല്‍കുകയായിരുന്നു.

പ്രളയം കാരണം മലയാളി കുടുംബങ്ങളില്‍ പലരുടെയും മടക്കയാത്രാ പദ്ധതി താളം തെറ്റിയിരുന്നു. ഓഗസ്റ്റ് അവസാന വാരം തിരിച്ചെത്താന്‍ തയാറെടുത്തിരുന്നവര്‍ കൊച്ചി വിമാനത്താവളം അടച്ചതുമൂലം യാത്ര മാറ്റി. അവര്‍ സെപ്റ്റംബര്‍ ആദ്യവാരത്തില്‍ മാത്രമാണു തിരികെയെത്തിയത്. ഇതില്‍ പ്രളയത്തിന്റെ ദുരിതം നേരിട്ടു ബാധിച്ചവരുമുണ്ട്.

വീടുകളില്‍ വെള്ളം കയറിയതു കാരണം നാട്ടില്‍ തുടരുന്ന ചിലര്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം മക്കളെ തിരികെ ഖത്തറിലേക്ക് അയയ്ക്കുകയാണു ചെയ്തത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x