Currency

ഇന്ത്യയുള്‍പ്പെടെ എട്ട് രാജ്യങ്ങളില്‍ വിസ സേവന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ഖത്തര്‍

സ്വന്തം ലേഖകന്‍Friday, September 14, 2018 11:41 am

ദോഹ: ഇന്ത്യയുള്‍പ്പെടെ എട്ട് രാജ്യങ്ങളില്‍ വിസ സേവന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ഖത്തര്‍ തീരുമാനം. വിരലടയാളം, മെഡിക്കല്‍ പരിശോധന, തൊഴില്‍ വിസയില്‍ ഒപ്പുവെക്കല്‍ തുടങ്ങിയ സേവനങ്ങളാണ് ഈ കേന്ദ്രങ്ങളില്‍ ലഭ്യമാക്കുക. സിംഗപ്പൂര്‍ ആസ്ഥാനമായ ഏജന്‍സിക്കാണ് ഇതിന്റെ കരാര്‍ ആഭ്യന്തരമന്ത്രാലയം നല്‍കിയിരിക്കുന്നത്.

ഇന്ത്യക്ക് പുറമെ നേപ്പാള്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, തുണീഷ്യ, ഇന്തോന്യേഷ്യ എന്നിവിടങ്ങളിലാണ് സേവന കേന്ദ്രങ്ങള്‍ തുടങ്ങുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x