Currency

ഖത്തറിലേക്കുള്ള തൊഴില്‍ വിസ നടപടിക്രമങ്ങള്‍ അടുത്തമാസം മുതല്‍ അതതു രാജ്യത്തു തന്നെ പൂര്‍ത്തിയാക്കാം

സ്വന്തം ലേഖകന്‍Saturday, September 15, 2018 1:16 pm

ദോഹ: ഖത്തറിലേക്കുള്ള തൊഴില്‍ വിസ നടപടിക്രമങ്ങള്‍ അതതു രാജ്യത്തു തന്നെ പൂര്‍ത്തിയാക്കുന്ന പദ്ധതി അടുത്തമാസം ആരംഭിക്കും. തൊഴില്‍ വിസയില്‍ ഖത്തറിലേക്കു വരുന്നവരുടെ മെഡിക്കല്‍ പരിശോധന, ബയോ മെട്രിക് വിവര ശേഖരണം, തൊഴില്‍ കരാര്‍ ഒപ്പുവയ്ക്കല്‍ എന്നീ കാര്യങ്ങള്‍ അതതു രാജ്യത്തുതന്നെ പൂര്‍ത്തിയാക്കുന്നതാണു പദ്ധതി. ശ്രീലങ്കയിലാണ് ആദ്യം പദ്ധതി നടപ്പാക്കുക. തുടര്‍ന്ന് ഇന്ത്യയുള്‍പ്പെടെ മറ്റ് ഏഴു രാജ്യങ്ങളിലേക്കുകൂടി വ്യാപിപ്പിക്കും.

സിംഗപ്പൂര്‍ ആസ്ഥാനമായ ബയോമെറ്റ് എന്ന സ്ഥാപനവുമായി ഇതു സംബന്ധിച്ചു ഖത്തര്‍ ആഭ്യന്തരമന്ത്രാലയം ധാരണയിലെത്തിയിരുന്നു. ഇന്ത്യയില്‍ കൊച്ചിയുള്‍പ്പെടെ ഏഴു സര്‍വീസ് സെന്ററുകളാണുണ്ടാവുക. ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ തൊഴില്‍ വിസ അനുമതി ലഭിക്കുന്നവര്‍ക്ക് ഈ സര്‍വീസ് സെന്ററുകളിലെത്തി മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും തൊഴില്‍ കരാറില്‍ ഒപ്പുവയ്ക്കാനും കഴിയും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x