
ദോഹ: സര്‍ക്കാര്‍ സ്കൂളുകളിലെ നഴ്സുമാര്‍ക്കു പൊതുജനാരോഗ്യ മന്ത്രാലയം നടത്തുന്ന ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടി ഇന്ന് ആരംഭിക്കും. വിദ്യാര്‍ഥികളിലെ ആസ്മ സംബന്ധിച്ച ചികില്‍സ മുന്‍നിര്‍ത്തിയാണു പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. സ്കൂളുകളില്‍ സേവനമനുഷ്ഠിക്കുന്ന 180 നഴ്സുമാര്‍ക്കാണു പരിശീലനം നല്‍കുക. പരിശീലന പരിപാടിയില്‍ പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്പറേഷന്, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്പറേഷന് (പിഎച്ച്സിസി) എന്നിവിടങ്ങളിലെ വിദഗ്ധരാണു ക്ലാസുകള്‍ കൈകാര്യം ചെയ്യുക.
കുട്ടികളിലെ ആസ്മയുടെ കാരണങ്ങള്‍, ലക്ഷണങ്ങള്‍, പ്രതിസന്ധി എങ്ങനെ കൈകാര്യം ചെയ്യാം, പ്രതിരോധിക്കാം തുടങ്ങിയ കാര്യങ്ങളാണു കോഴ്സിന്റെ പ്രധാന വിഷയം. പ്രധാനപ്പെട്ട ആസ്മ മരുന്നുകള്‍, ആസ്മ നിയന്ത്രണ പദ്ധതി, ആസ്മ മരുന്നുകള്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച പരിശീലനം തുടങ്ങിയ കാര്യങ്ങളും നഴ്സുമാര്‍ക്കു ലഭ്യമാക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.