
ദോഹ: ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഖത്തര്‍ മുന്‍പന്തിയിലെന്ന് റിപ്പോര്‍ട്ട്. ഖത്തറിലെ നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാല പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
രാജ്യത്തെ 95 ശതമാനം സ്വദേശികളും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണെന്നാണ് പഠനത്തില്‍ പറയുന്നത്. ആഗോളതലത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഖത്തര്‍ വലിയ വളര്‍ച്ചയാണ് കൈവരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സാമൂഹ്യമാധ്യമങ്ങളിലെ ഇടപെടലുകള്‍ക്കായാണ് ഖത്തറില്‍ കൂടുതല്‍ പേരും നെറ്റ് ഉപയോഗിക്കുന്നത്. ഖത്തര്‍ പൗരന്‍മാരില്‍ 93 ശതമാനം പേര്‍ വാട്ട്‌സാപ്പും 70. 64 ശതമാനം പേര്‍ ഇന്‍സ്റ്റഗ്രാമും ഉപയോഗിക്കുന്നുവെന്നാണ് പഠനത്തില്‍ സൂചിപ്പിക്കുന്നത്. ആഴ്ചചയില്‍ ശരാശരി 43.2 മണിക്കൂര്‍ ഖത്തരികള്‍ ഓണ്‍ലൈനില്‍ ചിലവഴിക്കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.