Currency

ഇന്ത്യയില്‍ ഖത്തറിന്റെ വിസാ സേവന കേന്ദ്രങ്ങള്‍ വരുന്നു

സ്വന്തം ലേഖകന്‍Tuesday, October 2, 2018 12:52 pm

ദോഹ: ഖത്തര്‍ ഇന്ത്യയില്‍ തുടങ്ങാനിരിക്കുന്ന വിസാസേവനകേന്ദ്രങ്ങള്‍ നവംബര്‍ അവസാനത്തോടെ പ്രവര്‍ത്തനം തുടങ്ങും. കൊച്ചിയുള്‍പ്പെടെ ഏഴിടങ്ങളില്‍ ഒരുമിച്ചാണ് വിസ സേവന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. ഇതോടെ ഖത്തറില്‍ ജോലി നോക്കുന്നവര്‍ക്കുള്ള മുഴുവന്‍ വിസാ നടപടിക്രമങ്ങളും ഇന്ത്യയില്‍ നിന്ന് തന്നെ പൂര്‍ത്തീകരിക്കാന്‍ കഴിയും. കഴിഞ്ഞ ദിവസമാണ് ഇന്ത്യയുള്‍പ്പെടെ എട്ട് രാജ്യങ്ങളില്‍ വിസ സേവനകേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ഖത്തര്‍ തീരുമാനിച്ചത്. ഇന്ത്യയില്‍ കൊച്ചിയുള്‍പ്പെടെ ഏഴ് സേവനകേന്ദ്രങ്ങളാണുണ്ടാവുക.

നവംബര്‍ അവസാനത്തോടെ ഇന്ത്യയിലെ വിസാസേവന കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തൊഴില്‍ വിസയില്‍ ഖത്തറിലേക്ക് വരുന്നവരുടെ മെഡിക്കല്‍ പരിശോധന, ബയോമെട്രിക് വിവര ശേഖരണം, തൊഴില്‍ കരാര്‍ ഒപ്പുവെയ്കല്‍, എന്നിവ പൂര്‍ണമായും ഈ സേവനകേന്ദ്രങ്ങില്‍ വെച്ച് പൂര്‍ത്തിയാക്കാനാകും.

പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയായിരിക്കും ഈ കേന്ദ്രങ്ങളില്‍ സേവനങ്ങള്‍ ലഭ്യമാക്കുക. റിക്രൂട്ട്‌മെന്റ് സേവനങ്ങളും നടപടിക്രമങ്ങളും ഒറ്റ ചാനലിലൂടെ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നതും പുതിയ സംവിധാനത്തിന്റെ പ്രത്യേകതയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x