Currency

കൂടുതല്‍ യാത്രാ വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി ഖത്തര്‍

സ്വന്തം ലേഖകന്‍Wednesday, October 3, 2018 11:14 am

ദോഹ: ദീര്‍ഘ ദൂര സര്‍വീസുകള്‍ക്കായി കൂടുതല്‍ യാത്രാ വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി ഖത്തര്‍. സാങ്കേതിക മികവും കൂടുതല്‍ സൗകര്യങ്ങളുമുള്ള എയര്‍ ബസ് എ 350 ഇനത്തില്‍ പെട്ട അഞ്ച് വിമാനങ്ങളാണ് പുതുതായി ഖത്തര്‍ എയര്‍വേയ്‌സ് സ്വന്തമാക്കുന്നത്.

ദീര്‍ഘദൂര സര്‍വീസുകള്‍ മികവുറ്റതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഖത്തര്‍ എയര്‍വേയ്‌സ് പുതിയ വിമാനങ്ങള്‍ സ്വന്തമാക്കുന്നത്. നിലവിലുള്ള എയര്‍ ബസ് എ 3509000 എസ് വിമാനങ്ങള്‍ക്ക് പകരം എ 3501000 ശ്രേണിയില്‍ പെട്ട അഞ്ച് വിമാനങ്ങളാണ് പുതുതായി സ്വന്തമാക്കുന്നത്. രണ്ടെണ്ണം നിലവില്‍ സര്‍വീസ് തുടങ്ങിക്കഴിഞ്ഞു.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് ആദ്യ എ 3501000 മോഡല്‍ എയര്‍ ബസ് വിമാനം ഖത്തര്‍ പുറത്തിറക്കിയത്. ഈ വിമാനം സ്വന്തമാക്കുന്ന ആദ്യ രാജ്യമാണ് ഖത്തര്‍. നിലവിലുള്ള എയര്‍ബസ് മോഡലിനെ അപേക്ഷിച്ച് ഏഴ് മീറ്റര്‍ നീളക്കൂടുതലുള്ള പുതിയ വിമാനത്തില്‍ 28 സീറ്റുകള്‍ അധികമുണ്ടാകും. കാര്യക്ഷമത കൂടുതലായതിനാല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് ഏറ്റവും മികച്ചതാണ് ഈ വിമാനങ്ങള്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x