Currency

ഖത്തര്‍ എയര്‍വേയ്‌സിന് രണ്ട് അവാര്‍ഡുകള്‍

സ്വന്തം ലേഖകന്‍Wednesday, October 3, 2018 12:45 pm

ദോഹ: ഖത്തര്‍ എയര്‍വേയ്‌സിന് രണ്ട് അവാര്‍ഡുകള്‍ കൂടി. വിമാനത്തിനുള്ളില്‍ ലഭ്യമാക്കുന്ന മികച്ച സേവനത്തിനുള്ള ടിടിജി ട്രാവല്‍ അവാര്‍ഡും മധ്യപൂര്‍വ ആഫ്രിക്കന്‍ മേഖലയിലെ മികച്ച എയര്‍ലൈന്‍സിനുള്ള ബിസിനസ് ട്രാവലര്‍ ഏഷ്യാപസഫിക് അവാര്‍ഡും ഖത്തര്‍ എയര്‍വേയ്‌സിന്. മേനയിലെ മികച്ച എയര്‍ലൈന്‍സിനുള്ള അവാര്‍ഡ് തുടര്‍ച്ചയായ ഒന്‍പതാം വര്‍ഷമാണ് എയര്‍വേയ്‌സ് സ്വന്തമാക്കുന്നത്.

യാത്രക്കാര്‍ നല്‍കുന്ന പ്രോല്‍സാഹനവും യാത്രക്കാരോട് തങ്ങള്‍ക്കുള്ള പ്രതിബദ്ധതയുമാണ് രണ്ട് അവാര്‍ഡുകളിലും പ്രതിഫലിക്കുന്നതെന്ന് എയര്‍വേയ്‌സ് സിഇഒ അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു. മികച്ച ബിസിനസ് ക്ലാസ് സേവനങ്ങള്‍ക്കും മികച്ച ബിസിനസ് ക്ലാസ് സീറ്റിനും ഉള്ള അവാര്‍ഡുകളും ഈ വര്‍ഷം ഖത്തര്‍ എയര്‍വേയ്‌സിനു ലഭിച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x