
ദോഹ: ആഡംബര നഗരമായ ലുസെയ്‌ലില്‍ വിദേശികള്‍ക്കു ഭൂമിവാങ്ങാന്‍ അനുമതി നല്‍കുന്നതിനു നഗരസഭ പരിസ്ഥിതി മന്ത്രാലയം സമര്‍പ്പിച്ച നിര്‍ദേശത്തിനു മന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ അധ്യക്ഷതയില്‍ ഇന്നലെ അമീരി ദീവാനില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണു നിര്‍ദേശത്തിന് അംഗീകാരം നല്‍കിയത്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവയുടെ ബിരുദങ്ങള്‍ക്കും അംഗീകാരം നല്‍കുന്നതിനു വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴില്‍ ദേശീയ അക്രഡിറ്റേഷന്‍ കമ്മിഷന്‍ രൂപീകരിക്കാനുള്ള നിര്‍ദേശവും മന്ത്രിസഭ അംഗീകരിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉയര്‍ന്ന നിലവാരവും വികസനവും ഉറപ്പാക്കുക, ബിരുദങ്ങളുടെ വിശ്വാസ്യത നിലനിര്‍ത്തുക എന്നിവയാണ് ദേശീയ കമ്മിഷന്റെ മുഖ്യ ഉത്തരവാദിത്തങ്ങള്‍.
ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയത്തിലുള്ള വ്യക്തിവിവരങ്ങളുടെ സ്വകാര്യത ഉറപ്പാക്കാനുള്ള നിയന്ത്രണ ചട്ടങ്ങള്‍ക്കും മന്ത്രിസഭ അംഗീകാരം നല്‍കി. 2016ലെ 13ാം നമ്പര്‍ നിയമം പരിഷ്‌കരിച്ചാണ് പുതിയ നിയന്ത്രണചട്ടങ്ങള്‍ക്കു രൂപം നല്‍കിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.