
ദോഹ: ഇന്ത്യയിലേക്കും മറ്റ് ഏഷ്യന്‍ നഗരങ്ങളിലേക്കും യാത്ര ചെയ്യുന്നവര്‍ക്ക് അഞ്ച് ദിവസത്തെ ഓഫറുമായി ജെറ്റ് എയര്‍വേഴ്സ്. 30 ശതമാനം വരെ നിരക്കിളവ് ലഭിക്കുന്ന ഓഫറാണ് ജെറ്റ് എയര്‍വേഴ്സ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബര്‍ അഞ്ച് മുതല്‍ ഒമ്പത് വരെ ടിക്കറ്റ് എടുക്കുന്നവര്‍ക്കാണ് ഈ ഓഫര്‍ ആനുകൂല്യം ലഭിക്കുക.
വണ്‍വേ ടിക്കറ്റിനും ഓഫര്‍ ലഭ്യമാണ്. ദോഹയില്‍ നിന്ന് ഇന്ത്യന്‍ വിമാനത്താവളങ്ങളിലേക്ക് മുംബൈയും ഡല്‍ഹിയും വഴി ബാങ്കോക്ക്, കൊളംബോ, ധാക്ക, ഹോങ്കോങ്, കാഠ്മണ്ഠു, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലേക്കും ജെറ്റ് എയര്‍വേസ് വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഓഫര്‍ ലഭ്യമാണ്. ജെറ്റ് എയര്‍വേസ് മൊബൈല്‍ ആപ്പ്, കോണ്‍ട്രാക്ടിങ് ട്രാവല്‍ ഏജന്റ് എന്നിവ മുഖേനയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. ഒക്ടോബര്‍ അഞ്ച് മുതലാണ് യാത്ര ചെയ്യാന്‍ സാധിക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.