
ഒമാന്‍: തീവ്ര ന്യൂനമര്‍ദം ഒമാന്‍ തീരത്തേക്ക് നീങ്ങുന്ന പശ്ചാത്തലത്തില്‍ ഒമാനില്‍ അടിയന്തര സാഹചര്യം നേരിടുന്നതിനായി തയ്യാറെടുപ്പുകള്‍ തുടങ്ങി. ഒമാന്‍ തീരത്തെ അടുത്ത മൂന്ന് ദിവസത്തേക്ക് ചുഴലിക്കാറ്റ് ബാധിക്കില്ലെന്നും സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റിയുടെ കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
അറബിക്കടലില്‍ രൂപം കൊണ്ട കാലാവസ്ഥാ മാറ്റം സംബന്ധിച്ച ആദ്യ മുന്നറിയിപ്പ് സന്ദേശം ഒമാന്‍ സിവില്‍ ഏവിയേഷന്‍ പൊതുഅതോറിറ്റി പുറത്തിറക്കി. തീവ്ര ന്യൂനമര്‍ദം ഇതുവരെ കൊടുങ്കാറ്റായി മാറിയിട്ടില്ല. നിലവില്‍ ഒമാന്‍ തീരത്ത് നിന്ന് 1550 കിലോമീറ്റര്‍ അകലെയാണ് ന്യൂന മര്‍ദത്തിന്റെ സ്ഥാനം. കേന്ദ്ര ഭാഗത്ത് മണിക്കൂറില്‍ 31 മുതല്‍ 50 കിലോമീറ്റര്‍ വരെയാണ് കാറ്റിന്റെ വേഗത. പടിഞ്ഞാറ്, വടക്കു പടിഞ്ഞാറ് ദിശയിലേക്കാണ് തീവ്ര ന്യൂനമര്‍ദത്തിന്റെ സഞ്ചാരമെന്നും സിവില്‍ ഏവിയേഷന്‍ അതോരിറ്റി അറിയിപ്പില്‍ പറയുന്നു.
ദേശീയ ദുരന്ത മുന്നറിയിപ്പ് കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കാലാവസ്ഥാ മാറ്റം നിരീക്ഷിച്ച് വരുകയാണെന്നും പൊതുജനങ്ങള്‍ക്കായി സമയാസമയങ്ങളില്‍ കാലാവസ്ഥാ മുന്നറിയിപ്പുകളും റിപ്പോര്‍ട്ടുകളും പുറത്തുവിടുമെന്നും ഒമാന്‍ സിവില്‍ ഏവിയേഷന്‍ പൊതുഅതോറിറ്റി അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.