
ഒമാന്: വനിതാ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിതമായ അറബ് രാജ്യമെന്ന ബഹുമതി ഒമാന്. ആഗോള തലത്തില്‍ രണ്ടാം സ്ഥാനമാണ് ഒമാന് ലഭിച്ചത്. സ്ത്രീകളുടെ സുരക്ഷയും ഭദ്രതയും മുന്‍ നിര്‍ത്തി എക്‌സ്പാറ്റ് ഇന്‍സൈഡര്‍ നടത്തിയ സര്‍വേയില്‍ ലക്‌സംബര്‍ഗിനാണ് ആഗോള തലത്തില്‍ ഒന്നാം സ്ഥാനം.
സര്‍വേയില്‍ പെങ്കടുത്ത 61 ശതമാനം പേരും രാഷ്ട്രീയ ഭദ്രതയാണ് ഒമാന്റെ ഏറ്റവും വലിയ ആകര്‍ഷണമെന്ന് അഭിപ്രായപ്പെട്ടു. 94 ശതമാനം പേരും പ്രകൃതിദത്തമായ മനോഹാരിതയും സൗഹൃദത്തോടെ പെരുമാറുന്ന ജനങ്ങളുമുള്ള ശാന്തവും സമാധാനപൂര്‍ണവുമായ രാഷ്ട്രമാണ് ഒമാന്‍ എന്ന് ചൂണ്ടികാട്ടി. ലോകത്തിലെ ഏറ്റവും സമഗ്രമായ റിപ്പോര്‍ട്ടുകളില്‍ ഒന്നായാണ് ഈ വാര്‍ഷിക സര്‍വേ ഫലത്തെ കണക്കിലെടുക്കുന്നത്.
ഒമാനി സമൂഹത്തില്‍ നില നില്‍ക്കുന്ന സഹിഷ്ണുതക്കും സമവായത്തിനും ലഭിച്ച അംഗീകാരമാണ് ഈ ബഹുമതിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. ജീവിത നിലവാരം, ജീവിത ചെലവ്, സമാധാനം, രാഷ്ട്രീയ ഭദ്രത തുടങ്ങി നിരവധി ഘടകങ്ങള്‍ കണക്കിലെടുത്താണ് സര്‍വേ ഫലം തയാറാക്കിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.