Currency

ഈന്തപ്പഴോല്‍സവത്തിന് 15ന് തുടക്കം

സ്വന്തം ലേഖകന്‍Sunday, October 14, 2018 11:54 am

ദോഹ: നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിലെ കാര്‍ഷികകാര്യ വിഭാഗം സംഘടിപ്പിക്കുന്ന നാലാമതു പ്രാദേശിക ഈന്തപ്പഴ ഉല്‍സവത്തിന് ഇന്നു സൂഖ് വാഖിഫില്‍ തുടക്കമാകും. 40 ഫാമുകളില്‍ നിന്നുള്ള പഴങ്ങളാണു വില്‍പനയ്ക്കെത്തിക്കുന്നത്. ഖത്തറില്‍ ഈന്തപ്പനക്കൃഷി വ്യാപിപ്പിക്കുന്നതിനും പ്രാദേശിക കര്‍ഷകര്‍ക്കു മികച്ച വിലയും വില്‍പനയും ലഭ്യമാക്കുന്നതിനുമാണ് മന്ത്രാലയം ഈന്തപ്പഴ ഉല്‍സവങ്ങള്‍ സംഘടിപ്പിക്കുന്നത്. ഇന്നാരംഭിക്കുന്ന ഈന്തപ്പഴ പ്രദര്‍ശന, വില്‍പന 22 വരെ തുടരും.

രാവിലെ 10 മുതല്‍ വൈകിട്ട് 9 വരെയാണ് സ്റ്റാളുകള്‍ തുറന്നിരിക്കുക. ഈന്തപ്പഴത്തില്‍ സ്വയം പര്യാപ്തത ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് ഖത്തര്‍. 1,310 ഈന്തപ്പനത്തോട്ടങ്ങളാണ് ഖത്തറില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 916 ഫാമുകളും ഉല്‍പാദനത്തില്‍ സജീവമാണ്. കൂടുതല്‍ സ്വദേശികളെ ഈന്തപ്പന കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ നഗരസഭ പരിസ്ഥിതി മന്ത്രാലയം കുറഞ്ഞ നിരക്കില്‍ തൈകള്‍ വിതരണം ചെയ്യുന്നുമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x