Currency

ആയൂർദൈർഘ്യം കൂടുതൽ ഖത്തറിൽ; പ്രവാസി മലയാളികൾ കേൾക്കുന്നുണ്ടോ?

Saturday, September 17, 2016 1:32 pm

കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിൽ ഏറ്റവും കൂടുതൽ ആയൂർദൈർഘ്യമുള്ളത് ഖത്തറിൽ. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ കണക്കുകളിലാണ് ഈ വിവരമുള്ളത്. പുറത്തുവന്ന കണക്കുകൾ പ്രകാരം ഖത്തറിലെ ജനങ്ങൾക്കാണ് പ്രതീക്ഷിത ആയൂർദൈർഘ്യമുള്ളത്. ജീവിതരീതി, ആരോഗ്യപരിപാലനം എന്നിവയുടെ കാര്യത്തിൽ ഖത്തർ കൈവരിച്ച നേട്ടങ്ങളുടെ തുടർച്ചാണ് ഇതെന്നാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നത്.

കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിൽ ചില ആഫ്രിക്കൻ രാജ്യങ്ങളും യൂറോപ്യൻ രാജ്യങ്ങളും ഉൾപ്പെടുന്നുണ്ട്. ഇതറിയുമ്പോഴാണ് ഖത്തറിലെ ആരോഗ്യസുരക്ഷ പദ്ധതികളുടെ യഥാർത്ഥഫലങ്ങൾ തിരിച്ചറിയുക.

ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുപ്രകാരം ഖത്തറിലെ ശരാശരി ആയൂർദൈർഘ്യം 78.2 വർഷമാണ്. മെഡിറ്ററേനിയൻ തീരത്തെ മറ്റ് ഇരുപത് രാജ്യങ്ങളുടെ കണക്കെടുക്കുമ്പോഴാണ് ഖത്തർ ഒന്നാം സ്ഥാനം പങ്കിടുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്കാണ് ആയൂർദൈർഘ്യം കൂടുതൽ. 80 വർഷമാണ് സ്ത്രീകളുടെ ശരാശരി ആയുസ്. ലോകാരോഗ്യ സംഘടന 194 രാജ്യങ്ങളുടെ ആയൂർദൈർഘ്യം സംബന്ധിച്ചുള്ള വിവരങ്ങൾ എല്ലാവർഷവും ക്രോഡീകരിക്കുന്നുണ്ട്. ഇതിൽതന്നെ ഓരോ മേഖലകളായി തിരിച്ചാണ് കണക്കുകൾ പുറത്ത് വിടുന്നത്.

യുഎഇയ്ക്കാണ് രണ്ടാം സ്ഥാനം. 77.1 വർഷമാണ് ഇവിടത്തെ ശരാശരി ആയൂർദൈർഘ്യം. മൂന്നാം സ്ഥാനത്ത് ബഹ്‌റനും നാലാം സ്ഥാനത്ത് ഓമനുമാണ്. യുഎഇയിൽ 76.9 നും 76.6 തുമാണ് ശരാശരി ആയൂർദൈർഘ്യം. അഞ്ചാം സ്ഥാനത്ത് കുവൈത്തും (74.7) ആറാം സ്ഥാനത്ത് സൗദി അറേബ്യുമാണ് (74.5).


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

5 thoughts on “ആയൂർദൈർഘ്യം കൂടുതൽ ഖത്തറിൽ; പ്രവാസി മലയാളികൾ കേൾക്കുന്നുണ്ടോ?”

  1. Tanisha says:

    Highly energetic blog, I loved that bit. Will there be a part 2?

Comments are closed.

Top
x