
ദോഹ: ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ മലയാളി യുവാവ് മരിച്ചു. തൃപ്രങ്ങോട് ആനപ്പടിയിലെ അമലത്ത് മണികണ്ഠന്‍- സുനിത ദമ്പതികളുടെ മകന്‍ ശ്യാംജിത് (23) ആണ് മരിച്ചത്. ഖത്തറിലെ ഒരു കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്ന ശ്യാംജിത്തിന് ജോലിക്കിടെയാണ് ഹൃദയാഘാതം ഉണ്ടായത്. സഹോദരങ്ങള്‍: ശരത്, നിഷാന്ത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.