
മസ്കത്ത്: ഖരീഫ് സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍വര്‍ധന. ജൂണ്‍ 21 മുതല്‍ സെപ്റ്റംബര്‍ 21 വരെയുള്ള ഈ വര്‍ഷത്തെ ഖരീഫ് സീസണില്‍ മൊത്തം 8,26,376 ലക്ഷം പേരാണ് സലാലയില്‍ എത്തിയത്. കഴിഞ്ഞ ഖരീഫ് സീസണെ അപേക്ഷിച്ച് 28.1 ശതമാനം അധിക സഞ്ചാരികളാണ് ഈ വര്‍ഷം എത്തിയതെന്ന് ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു.
94.4 ശതമാനം അഥവാ 7,79,703 പേരും വിനോദസഞ്ചാരത്തിനായി എത്തിയതാണ്. കഴിഞ്ഞവര്‍ഷം 6,04,774 പേരാണ് വിനോദസഞ്ചാരത്തിന് എത്തിയത്. ഈ വര്‍ഷം എത്തിയവരില്‍ 12,966 ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കാനും 23281 പേര് ബിസിനസ് ആവശ്യാര്‍ഥവും 10246 പേര് മറ്റു ആവശ്യങ്ങള്‍ക്കും എത്തിയവരാണെന്ന് കണക്കുകള്‍ പറയുന്നു. ഒമാനി, ജി.സി.സി സഞ്ചാരികളുടെ എണ്ണം ഈ വര്‍ഷം 29.9 ശതമാനം വര്‍ധിച്ച് 7,48,515 ആയി.
ഏഷ്യന്‍ സഞ്ചാരികളുടെ എണ്ണത്തിലും വര്‍ധനവുണ്ട്. 48,907 ഏഷ്യന്‍ ടൂറിസ്റ്റുകളും മറ്റ് അറബ് രാജ്യങ്ങളില്‍ നിന്ന് 22,306 പേരും യൂറോപ്യന്‍ പൗരന്മാരായ 4293 പേരും ഖരീഫ് കാലത്ത് സലാലയില്‍ എത്തി. 77.1 ശതമാനം അഥവാ 6,37,320 പേരും ഒമാനിലെ താമസക്കാരാണ്. ഒമാനില്‍ താമസക്കാര്‍ അല്ലാത്തവരുടെ എണ്ണം കഴിഞ്ഞവര്‍ഷത്തെ 1,819ല്‍ നിന്ന് 189,056 ആയി ഉയര്‍ന്നു. ജൂലൈയിലാണ് ഏറ്റവുമധികം സഞ്ചാരികള്‍ എത്തിയതെന്നും കണക്കുകള്‍ കാണിക്കുന്നു. 239,156 പേരാണ് ഇക്കാലയളവില്‍ എത്തിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.