
ദോഹ: ദോഹ ഹെല്‍ത്ത്കെയര്‍ വാരത്തിന് മുന്നോടിയായി പറക്കും കണ്ണാശുപത്രി ദോഹയിലേക്ക് എത്തുന്നു. ഓര്‍ബിസിന്റെ വിമാന കണ്ണാശുപത്രി ഒക്ടോബര്‍ അവസാനമാണ് ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുക. നവംബര്‍ 12 വരെ ദോഹയിലുണ്ടാകുന്ന വിമാനത്തിന്റെ ആതിഥേയര്‍ ഖത്തര്‍ എയര്‍വേസ് ആണ്. ആഗോള നേത്രാരോഗ്യ ചാരിറ്റിയായ ഓര്‍ബിസിന്റെ പറക്കും കണ്ണാശുപത്രി പൂര്‍ണമായും സജ്ജമാക്കിയ കാര്‍ഗോ വിമാനമാണ്. നേത്രചികിത്സക്ക് ആവശ്യമായ എല്ലാവിധ ആരോഗ്യ ഉപകരണങ്ങളും ഓപറേഷന് തിയറ്ററും ഒരുക്കിയിട്ടുണ്ട്.
ഇതോടൊപ്പം വര്‍ക്ഷോപ്പുകള്‍ക്കും ബോധവത്കരണത്തിനുമായി വിമാനത്തിനുള്ളില്‍ ക്ലാസ് മുറിയുമുണ്ട്. വിമാനത്തിനുള്ളില്‍ സ്വകാര്യ- പൊതു സന്ദര്‍ശനങ്ങള്‍ അനുവദിച്ചാണ് ദോഹ ഹെല്‍ത്ത്കെയര്‍ വാരത്തില്‍ ഓര്‍ബിസ് സംഘം പ്രവര്‍ത്തിക്കുക. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഓര്‍ബിസിന്റെ ഒരു ബൂത്തും പ്രവര്‍ത്തിക്കും.
ഖത്തര്‍ ക്രിയേറ്റിങ് വിഷന്‍ ഇനീഷ്യേറ്റീവിന്റെ ഭാഗമായി കൂടിയാണ് വിമാനം ദോഹയിലെത്തുന്നത്. ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്മന്റെിന്റെ സാമ്പത്തിക പിന്തുണയില്‍ ഓര്‍ബിസിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലെയും ബംഗ്ലാദേശിലെയും കുട്ടികള്‍ക്ക് നേത്ര സംരക്ഷണം ലഭ്യമാക്കുന്നുണ്ട്. 2020 പകുതിയോടെ 56 ലക്ഷം കുട്ടികള്‍ക്ക് നേത്ര ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.