Currency

മസ്‌കത്തില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

സ്വന്തം ലേഖകന്‍Thursday, October 25, 2018 12:29 pm

മസ്‌കത്ത്: സിനാവില്‍ കാര്‍ ഒട്ടകത്തെ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടു മരണം. കണ്ണൂര്‍, തലശേരി സ്വദേശി പ്രവീണ്‍കുമാര്‍ (48), സഹ പ്രവര്‍ത്തകനായ ഉത്തരേന്ത്യന്‍ സംസ്ഥാനക്കാരനുമാണ് മരണപ്പെട്ടത്. ദുകം സിറ്റി ഹോട്ടലിലെ ജീവനക്കാരായ ഇരുവരും ജോലി ആവശ്യാര്‍ഥം മസ്‌കത്തിലേക്ക് വരുമ്പോഴാണ് അപകടം നടന്നത്.

ഇരുവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ശ്രീവിദ്യയാണ് പ്രവീണ്‍ കുമാറിന്റെ ഭാര്യ. രണ്ട് മക്കളുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x