Currency

സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ ഫീസ് ചികിത്സക്ക് മാത്രം

സ്വന്തം ലേഖകന്‍Friday, October 26, 2018 11:44 am

ദോഹ: സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സക്ക് അല്ലാതെ ഫീസുകള്‍ ഈടാക്കുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ വിലക്ക്. ഇത് സംബന്ധിച്ച അറിയിപ്പ് എല്ലാ കേന്ദ്രങ്ങളിലും ഇതിനകം അയച്ച് കഴിഞ്ഞതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ ഫീസ്, സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഈടാക്കിയിരുന്ന ഫീസ്, രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുള്ള ഫീസ് തുടങ്ങിയവ വാങ്ങരുതെന്ന നിര്‍ദേശമാണ് മന്ത്രാലയം നല്‍കിയത്. നേരത്തെ തന്നെ ഈ നിയമം നിലവിലുണ്ടെങ്കിലും പല സ്ഥാപനങ്ങളും പാലിക്കാറില്ല എന്ന ആരോപണം ഉയര്‍ന്നതോടെയാണ് കര്‍ശന ഉത്തരവ് പുറത്തിറക്കിയത്.

ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട മുഴുവന്‍ ഫീസുകളും എല്ലാവരും കാണുന്ന സ്ഥലങ്ങളില്‍ നിര്‍ബന്ധമായും പ്രദര്‍ശിപ്പക്കണമെന്ന് അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാന ശസ്ത്രക്രിയകള്‍ക്ക് അല്ലാതെ ഡോക്ടര്‍മാരെ ബുക്ക് ചെയ്യുന്നതും ഇനി മുതല്‍ ഫീസ് പാടില്ലെന്നും സര്‍ക്കുലര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ വ്യവസ്ഥകള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x