
മസ്‌കറ്റ്: ഒമാന്‍ എയര്‍ കോഴിക്കോട്, കൊച്ചി സെക്ടറുകളിലേക്കുള്ള സമയങ്ങളില്‍ മാറ്റം. കോഴിക്കോട്ടേക്കുള്ള ഡബ്ല്യു.വൈ. 291 രാത്രി 10.55-ന് മസ്‌കറ്റില്‍ നിന്ന് പുറപ്പെട്ട് പുലര്‍ച്ചെ 3.40-ന് കോഴിക്കോട്ട് എത്തും. 4.45-ന് തിരികെ മസ്‌കറ്റിലേക്ക് പുറപ്പെടും.
ഡബ്ല്യു. വൈ. 297 പുലര്‍ച്ചെ 2.25-ന് മസ്‌കറ്റില്‍നിന്ന് പുറപ്പെട്ട് 7.10-ന് കോഴിക്കോട്ടെത്തും. തിരികെ 8.10-ന് മടങ്ങും. ഡബ്ല്യു. വൈ. 293 ഉച്ചയ്ക്ക് 2.10-ന് പുറപ്പെട്ട് 6.55-ന് കോഴിക്കോട്ടെത്തും. തിരികെ 7.45-ന് പുറപ്പെടും.
കൊച്ചിയിലേക്കുള്ള സര്‍വീസുകളുടെ സമയക്രമത്തിലും ചെറിയ മാറ്റങ്ങളുണ്ട്. ഡബ്ല്യു.വൈ. 225 പുലര്‍ച്ചെ 2.20-ന് പുറപ്പെട്ട് 7.15-ന് കൊച്ചിയിലെത്തും. ഡബ്ല്യു.വൈ. 223 വിമാനം രാവിലെ 9.05-ന് പുറപ്പെട്ട് ഉച്ചയ്ക്ക് രണ്ടുമണിക്ക് കൊച്ചിയിലെത്തും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.