Currency

പട്ടേലിന്റെ ജന്മദിനം ആഘോഷിച്ച് മസ്‌കത്തിലെ ഇന്ത്യന്‍ എംബസി

സ്വന്തം ലേഖകന്‍Friday, November 2, 2018 3:02 pm

മസ്‌കത്ത്: പട്ടേല്‍ ജന്മദിനാഘോഷം മസ്‌കത്ത് ഇന്ത്യന്‍ എംബസ്സിയില്‍ സംഘടിപ്പിച്ചു. രാജ്യത്തെ വിവിധ മേഖലകളിലുള്ളവര്‍ പങ്കെടുത്തു. സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയയായിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്. പിന്നീട് സ്ഥാനപതി മൂന്നു മഹാവീര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തു അനീതിക്കെതിരേ ശബ്ദമുയര്‍ത്താന്‍ വല്ലഭായി പട്ടേല്‍ കാണിച്ചിരുന്ന ധൈര്യം, ഇന്ത്യയുടെ വളര്‍ന്നു വരുന്ന തലമുറയ്ക്ക് ഒരു വലിയ മാതൃക ആണെന്ന് സ്ഥാനപതി പറഞ്ഞു.

വല്ലഭായ് പട്ടേലിന്റെ ജന്മദിനം രാഷ്ട്രം ഏകതാ ദിവസമായാണ് കൊണ്ടാടുന്നത്. ഇത് ദേശീയ ഐക്യത്തെ വിലയിരുത്തുവാന്‍ കഴിയുന്നുവെന്ന് ചടങ്ങില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. മസ്‌കത്തിലെ സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍, തലസ്ഥാന നഗരിയിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എംബസ്സിയിലെ ചടങ്ങില്‍ പങ്കെടുത്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x