
ദോഹ: ഖത്തറില്‍ തൊഴില്‍ നിയമം പാലിക്കാത്ത 12000 ത്തോളം കമ്പനികളുടെ പ്രവര്‍ത്തനാനുമതി റദ്ദാക്കിയതായി റിപ്പോര്‍ട്ട്. തൊഴില്‍മേഖലയിലെ നിയമലംഘനങ്ങള്‍ കണ്ടെത്താനായി 19000 പരിശോധനകളാണ് ഈ വര്‍ഷം ഇതുവരെ പൂര്‍ത്തിയാക്കിയത്. തൊഴിലാളികളില്‍ നിന്നും കമ്പനികള്‍ റിക്രൂട്ട്മെന്റ് ഫീസ് ഈടാക്കുന്നതിനെതിരെ അന്താരാഷ്ട്ര തൊഴില്‍ സംഘടനയുമായിച്ചേര്‍ന്ന് ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.
ശക്തമായ തൊഴില്‍ നിയമങ്ങള്‍ നിലനില്‍ക്കുന്ന രാജ്യമാണ് ഖത്തര്‍. തൊഴിലാളികള്‍ക്ക് പരമാവധി സുരക്ഷയും സംതൃപ്തിയും ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് നിയമസംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഈ വര്‍ഷം പകുതിയോടെ തന്നെ 19000 പരിശോധനകളാണ് തൊഴില്‍മേഖലയില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പൂര്‍ത്തിയാക്കിയത്.
തൊഴിലാളികളില്‍ നിന്നും കമ്പനികള്‍ റിക്രൂട്ട്മെന്റ് ഫീസ് ഈടാക്കുന്നതിനെതിരെയും കര്‍ശന നപടികളാണ് തൊഴില്‍ മന്ത്രാലയം സ്വീകരിക്കുന്നത്. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര തൊഴിലാളി സംഘടനയുമായി പരമവാധി സഹകരിക്കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.