Currency

വിമാനത്താവളത്തില്‍ എസി താപനില ഒരു ഡിഗ്രി കൂട്ടി

സ്വന്തം ലേഖകന്‍Tuesday, November 6, 2018 12:37 pm

ദോഹ: ശൈത്യകാലത്ത് ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ എസി താപനില ഒരു ഡിഗ്രി വര്‍ധിപ്പിച്ച് 5% ഊര്‍ജം സംരക്ഷിക്കാന്‍ പദ്ധതി. ദേശീയ ഊര്‍ജ സംരക്ഷണ പദ്ധതിയായ ‘തര്‍ഷീദിന്റെ’ ഭാഗമായി കഹ്‌റാമയുമായി സഹകരിച്ചാണു പരിപാടി. ‘ഒരു ഡിഗ്രി വലിയ വ്യത്യാസം സൃഷ്ടിക്കും’ എന്ന ആശയത്തിലൂന്നിയാണു പരിപാടി.

ഇതിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ ഒന്നു മുതല്‍ രണ്ടു മാസത്തേക്ക് ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ എസി താപനില ഒരു ഡിഗ്രി വര്‍ധിപ്പിച്ചു. 23 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് 24 ഡിഗ്രി സെല്‍ഷ്യസായാണ് എസി താപനില വര്‍ധിപ്പിച്ചത്. ഊര്‍ജ സംരക്ഷണത്തിനുള്ള വളരെ ലളിതമായൊരു തന്ത്രമാണിത്. ഏറ്റവും ഉയര്‍ന്ന പരിസ്ഥിതി നിലവാരമാണ് വിമാനത്താവളം മുറുകെ പിടിക്കുന്നതെന്ന് എച്ച്‌ഐഎ കൊമേഴ്‌സ്യല്‍ ആന്‍ഡ് മാര്‍ക്കറ്റിങ് പ്രസിഡന്റ് അബ്ുല്‍ അസീസ് അല്‍ മാസ് പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x